സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ പദ്ധതികളെ കുറിച്ചുള്ള അവലോകനവും പരിചയപ്പെടുത്തലും നടന്നു

കാസര്‍കോട് ജില്ലയിലെ വിവിധ സോഷ്യല്‍ പോലീസിംഗ് പദ്ധതികളെ മറ്റ് വകുപ്പുകളും ആയി സഹകരിപ്പിച്ചുകൊണ്ട് എങ്ങനെ കൂടുതല്‍ ജനകീയമാക്കാം എന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് കേരള ബാങ്ക് ഹാളില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും എന്‍ജിഒ കളുടെയും യോഗം നടന്നു യോഗത്തില്‍ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ വിവിധ ജനകീയ പദ്ധതികള്‍ ആയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാഭ്യാസ പദ്ധതിയായ ഹോപ്പ് പ്രോജക്ട് ജനമൈത്രി പ്രൊജക്റ്റ് കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ചിരി പ്രോജക്ട് കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്ട് റെസലൂഷന്‍ സെന്റര്‍ കുട്ടികളുടെ സ്‌ക്രീന്‍ ആസക്തി പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍ വയോജനങ്ങള്‍ക്കുള്ള പ്രശാന്തി ഹെല്‍പ് ഡസ്‌ക് കുട്ടികള്‍ക്കുള്ള ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും സ്വയം പ്രതിരോധത്തിനുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സ്‌കൂളുകളിലും കോളേജുകളിലും നടപ്പാക്കിവരുന്ന പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളെ കുറിച്ച് മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ആയി ചര്‍ച്ച നടത്തുകയും അതിനു വേണ്ടിയുള്ള സഹായങ്ങള്‍ എല്ലാ വകുപ്പുകളും ചെയ്യേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ശ്രീ നിധിന്‍രാജ് പി ഐ പി എസ് സോഷ്യല്‍ പോലീസിംഗ് പദ്ധതികളുടെ വിശദീകരണവും മറ്റു വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചുള്ള ക്രോഡീകരണവും നടത്തി ഒപ്പം സോഷ്യല്‍ പോലിസിങ്ങ് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനവും ഭാവിയില്‍ മറ്റു വകുപ്പുകളുമായി ചേര്‍ത്ത് നടത്തേണ്ട ഏകോപന രീതികളും സംബന്ധിച്ച് സംസാരിച്ചു. ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പ് എക്‌സൈസ് വകുപ്പ് വനിതാ ശിശു വികസന വകുപ്പ് സാമൂഹ്യനീതി വകുപ്പ് കാവല്‍ കാവല്‍ പ്ലസ് തൊഴില്‍ വകുപ്പ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് എന്‍ജിഒകളായ ജെസിസ് ലയണ്‍സ് ട്രോമാകെയര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭാ വകുപ്പ് പഞ്ചായത്ത് വകുപ്പ് ചെമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നീ വിവിധ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസ് വകുപ്പില്‍ നിന്ന് വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡിവൈഎസ്പി മാരായ ഡോ. ബാലകൃഷ്ണന്‍. വി, അനില്‍കുമാര്‍ എം വി, വിനോദ് കുമാര്‍, മുരളീധരന്‍ എന്‍, ഉത്തംദാസ് ടി മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു . അഡീഷണല്‍ എസ്പി പി പി കരുണാകരന്‍ സ്വാഗതം പറഞ്ഞു.
സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദമായ ചര്‍ച്ചയും നടന്നു.

Scroll to Top