ഇരിയണ്ണി: ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ ജൂനിയര്‍ റെഡ് ക്രോസ് (ജെആര്‍സി) ഇന്‍വെസ്റ്റിചര്‍ സെറിമണി പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. റെഡ് ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍ സമീര്‍ തെക്കില്‍ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാലയത്തിലെ പ്രിന്‍സിപ്പാള്‍ എസ്. എ. ജൂലി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ പി. സുചീന്ദ്രനാഥ്, പി ടി എ വൈസ് പ്രസിഡന്റ് ബാബുരാജ് മഞ്ചക്കല്‍, സീനിയര്‍ അസിസ്റ്റന്റ് അനു മുകുന്ദന്‍, പി ഉഷാനന്ദിനി, കെ മിനിഷ് ബാബു, എസ് സ്മിത ആശംസകള്‍ അര്‍പ്പിച്ചു.
വിദ്യാര്‍ത്ഥികളില്‍ കാരുണ്യവും സേവനസന്നദ്ധതയും വളര്‍ത്തുന്നതില്‍ റെഡ് ക്രോസ് പോലുള്ള പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചടങ്ങില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം സ്വാഗതവും ജെആര്‍സി കൗണ്‍സിലര്‍ ജി. സേതു നന്ദിയും പറഞ്ഞു.
ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ ജൂനിയര്‍ റെഡ് ക്രോസ് ഇന്‍വെസ്റ്റിചര്‍ സെറിമണി സംഘടിപ്പിച്ചു




