ദില്ലി: മണിപ്പൂരില്‍ സായുധ സേന പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം നീട്ടി. പതിമൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിയമം ആറ് മാസത്തേക്ക് നീട്ടി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍വരും. പ്രദേശങ്ങളിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് നടപടി. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെയും സുരക്ഷാ മുന്‍കരുതലുകളുടെയും ഭാഗമായാണ് നീക്കം. സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതാണ് നിയമം.
മണിപ്പൂരില്‍ സൈന്യത്തിന്റെ അഫ്‌സ്പ നീട്ടി കേന്ദ്ര സര്‍ക്കാര്‍; സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം




