പെരിയ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സേവ ഫസ്റ്റ് ഇന്നവേഷന്‍ ചലഞ്ചിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാല. സമൂഹത്തെയും ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പ്രായോഗിക പരിഹാരം കണ്ടെത്തുകയും അവ നടപ്പാക്കാവുന്ന നവീന ആശയങ്ങളാക്കി മാറ്റുകയും ചെയ്യുകയെന്നതാണ പരിപാടിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭിക്കും. 10 ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്.
എര്‍ത്ത് സയന്‍സസ് സ്‌കൂള്‍ ഡീന്‍ പ്രൊഫ. എ.വി. സിജിന്‍ കുമാര്‍ കോര്‍ഡിനേറ്ററും അധ്യാപകരായ ഡോ. മഞ്ജു പെരുമ്പില്‍, ഡോ. തസ്ലീമ ടി.എം, ഡോ. കെ. ശ്രാവണ, ഡോ. വി. ആദിത്യ, ഡോ. രജിത്ന ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപീകരിച്ചു. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനത്തില്‍ ഓണ്‍ലൈനായി വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗൂര്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.




