തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസര്‍കോട്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ വിഭാഗം അറിയിച്ചു. ഇതിനുപുറമേ ഭിന്നശേഷിക്കാര്‍ക്കായി റാംപ് സൗകര്യം. എല്ലാ ബൂത്തുകളിലും കുടിവെള്ള സൗകര്യവും ലൈറ്റ് തുടങ്ങിയ അസൗകര്യങ്ങള്‍ നിലനില്‍ക്കുന്നിടത്ത് പോളിംഗ് ബൂത്ത് പരിസരത്തടക്കം അധിക ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷശമനസേനയുടെയും പോലീസ് സേനയുടെയും സേവനങ്ങളും ലഭ്യമാക്കും. പ്രശ്‌നബാധിത ബൂത്തുകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ അടക്കം പ്രത്യേക ശ്രദ്ധ എത്തിച്ചേരുന്നത് വിധത്തിലുള്ള മോണിറ്ററിംഗ് സിസ്റ്റം പ്രവര്‍ത്തിക്കും. ആറുമണിക്ക് ശേഷം വോട്ട് ചെയ്യുന്നതിന് നിലവില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് മാത്രമായിരിക്കും അവസരം. വോട്ട് രേഖപ്പെടുത്താനെത്തുന്ന വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച എട്ട് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
വോട്ടിംഗ് സുഗമമാക്കുന്നതിനും വ്യാജ വോട്ടുകള്‍ തടയുന്നതിനും വേണ്ടിയാണ് കമ്മീഷന്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ് അതല്ലെങ്കില്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാം. കൂടാതെ, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറ് മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന താല്‍ക്കാലിക ഐഡി കാര്‍ഡ്, എന്നിവയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്

Scroll to Top