ലോക ഹൃദയ ദിനത്തില്‍ പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ സേവനങ്ങളുമായി മൈത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍


കാസര്‍ഗോഡ്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതിനും ഹൃദ്രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും മികച്ച ഹൃദയ പരിചരണം ഉറപ്പാക്കുന്നതിനുമായി മൈത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍ പ്രത്യേക ആരോഗ്യപരിശോധനാ പരിപാടി സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 29ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി സൗജന്യ എക്കോ പരിശോധന, സൗജന്യ ഇ.സി.ജി പരിശോധന, സൗജന്യ കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍ എന്നിവ ലഭ്യമാകും.
മെഡിസെപ്, നോര്‍ക്ക കെയര്‍, മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് യോഗ്യതയും കൂടുതല്‍ വിവരങ്ങളും അറിയുന്നതിനായി ആശുപത്രിയുമായി ബന്ധപ്പെടാം.
പരിശോധനയ്ക്കായി മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമാണ്.
?? ബുക്കിംഗിനായി: +91 9746 230 345
?? വേദി: മൂന്നാം നില, യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍, കോട്ടേക്കണി റോഡ്, കാസര്‍ഗോഡ് – 671121
ആരോഗ്യം • പ്രതീക്ഷ • സന്തോഷം

Scroll to Top