കാസര്‍ഗോഡ് : ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് എന്‍ര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളം, പൊതുവിദ്യഭ്യാസ വകുപ്പ്, ശാസ്ത്രരംഗം, കാസര്‍ഗോഡ് ജില്ല എനര്‍ജി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുട്ടികളിലും പൊതുജനങ്ങളിലും ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ കാസര്‍ഗോഡ് വച്ച് നടന്ന ബോധവത്കരണ ക്ലാസ്സ് കെ എസ് ഇ ബി കാസര്‍ഗോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ് ഭട്ട് ഉദ്ഘാടനം ചെയ്തു.
സബ് എന്‍ജിനിയര്‍ രതീഷ് എ പി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.പി ടി എ പ്രസിഡന്റ് കെ ഉദയകുമാര്‍, എസ് എം സി ചെയര്‍മാന്‍ ആന്‍സി മാത്യു, സ്റ്റാഫ് സെക്രട്ടറി എന്‍ അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വി ഉഷ അധ്യക്ഷത വഹിച്ച ചടങ്ങിന് എനര്‍ജി ക്ലബ് ജില്ലാ കോഡിനേറ്റര്‍ എ മധുസൂദനന്‍ സ്വാഗതവും ഉപജില്ല ശാസ്ത്ര രംഗം കോഡിനേറ്റര്‍ സി കെ മദനന്‍ നന്ദിയും പറഞ്ഞു
ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു




