മണ്ടാളം സ്മൃതി മധുരംഒക്ടോബറില്‍ മൊഗ്രാല്‍ പുത്തൂരില്‍

മൊഗ്രാല്‍ പുത്തൂര്‍ :
മൊഗ്രാല്‍ പുത്തൂരിലെ മാപ്പിളകലാ രംഗത്ത് സജീവമായിരുന്ന മണ്ടാളം എന്ന ബി എ മുഹമ്മദലിയുടെ ഓര്‍മ്മകള്‍ പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ‘മണ്ടാളം സ്മൃതിമധുരം ‘ എന്ന പേരില്‍ മൊഗ്രാല്‍ പുത്തൂര്‍ ഇച്ച മസ്താന്‍ സാംസ്‌കാരിക വേദി ഒക്ടോബറില്‍ മൊഗ്രാല്‍ പുത്തൂരില്‍ പരിപാടി സംഘടിപ്പിക്കുന്നു,
മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവും കലാമൂല്യങ്ങളും സംരക്ഷിക്കുന്നതിനും മണ്ടാളം എന്ന കലാകാരന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാപ്പിള കലാ ആസ്വാദകരെയും കലാസ്‌നേഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ മാപ്പിളപ്പാട്ട് ഗവേഷകരും സംബന്ധിക്കും,
പരിപാടിയുടെ പോസ്റ്റര്‍ കല്ലട്ര മാഹിന്‍ എം എല്‍ എ നിര്‍വഹിച്ചു , മൂസാ ബാസിത്ത്, അല്‍ത്താഫ് ചൗക്കി, റാഷിദ് എന്നിവര്‍ സംബന്ധിച്ചു, മണ്ടാളം മുഹമ്മദലിയുടെ മാപ്പിള കലാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പുതു തലമുറയ്ക്ക് പ്രചോദനാമാണെന്നും മാപ്പിളപ്പാട്ട് , മാലപ്പാട്ട്, സബീനപ്പാട്ട്, കത്തുപ്പാട്ട് തുടങ്ങിയ ശാഖകളിലെ അനേകം പാട്ടുകള്‍ മനപ്പാഠമാക്കുകയും നിരവധി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത മണ്ടാളം മുഹമ്മദലി മൊഗ്രാല്‍ പുത്തൂറിന്റെ
മാപ്പിളകലാ പാരമ്പര്യത്തെ അടയാളപ്പെടുത്തുകയാണ് ചെയ്തതെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ എം എ നജീബ്, കെ എം ഇര്‍ഷാദ്, ജാബിര്‍ കുന്നില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു,

Scroll to Top