Home Kerala കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടുത്തം; അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടുത്തം; അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

by KCN CHANNEL
0 comment

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടുത്തത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. ഫയര്‍ഫോഴ്‌സിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷമാകും അത്യാഹിത വിഭാഗത്തിന്റെ തുടര്‍ പ്രവര്‍ത്തനത്തില്‍ തീരുമാനമെടുക്കുക.
ഏറെ ആശങ്കകള്‍ ഉണ്ടാക്കിയാണ് ഈ മാസം രണ്ടിനും അഞ്ചിനും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം ഉണ്ടാകുന്നത്. ആദ്യം അത്യാഹിത വിഭാഗത്തിലെ യുപിഎസ് മുറിയിലായിരുന്നു തീപിടുത്തം ഉണ്ടായത്. പിന്നാലെ ഇതേ കെട്ടിടത്തിലെ ആറാം നിലയില്‍ നിന്ന് തീപിടുത്തം ഉണ്ടാകുകയായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളാണ് ഈ രണ്ട് തീപിടുത്തങ്ങളും അന്വേഷിക്കുന്നത്. അതില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അന്തിമ റിപ്പോര്‍ട്ടാണ് ഇന്ന് സമര്‍പ്പിക്കുക.

You may also like

Leave a Comment