57
കാസര്‍കോട് : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ സി ഇ എഫ് ) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ പ്രകാശ് കുമാറിന് കെ സി ഇ എഫ് മുളിയാര്‍ യൂണിറ്റ് കമ്മിറ്റി സ്വീകരണം നല്‍കി.
ഇ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി അശോക് കുമാര്‍, കെ പി ബലരാമന്‍ നായര്‍, കെ വാരിജാക്ഷന്‍, കെ സി ഇ എഫ് ജില്ലാ വൈസ് പ്രസി. കെ നാരായണന്‍ നായര്‍, താലൂക്ക് പ്രസി. കെ ബാലകൃഷ്ണന്‍, മുന്‍ താലൂക്ക് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, വി മാധവന്‍, പി അനില്‍കുമാര്‍, സി കെ സ്വരാജ്,
എം സുധീഷ്, മണികണ്ഠന്‍ മാളംങ്കൈ, കൃഷ്ണ പ്രസാദ്, പുഷ്പലത, അനന്തന്‍, ജിതിന്‍, സുധീഷ് അരിത്തലം തുടങ്ങിയവര്‍ സംസാരിച്ചു.