ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ?ഗമായി വിവിധയിടങ്ങളില്‍ നിന്നുള്ള ഇന്നത്തെ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ഇന്‍ഡി?ഗോ റദ്ദാക്കിയത്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഇന്‍ഡി?ഗോ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇന്‍ഡി?ഗോ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്സൈറ്റിലോ ആപ്പിലോ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇന്‍ഡി?ഗോ നിര്‍ദേശിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷം; വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
26