കുമ്പള: സമസ്ത നൂറാം വാര്‍ഷിക (സെന്റിനറി) ആഘോഷങ്ങളുടെ ഭാഗമായി ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കുമ്പള സോണ്‍ കമ്മിറ്റി ഉളുവാര്‍ യൂണിറ്റില്‍ സംഘടിപ്പിച്ച ‘സ്‌നേഹലോകം’ പ്രതിനിധി സംഗമം പ്രൗഢമായി സമാപിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ജലാല്‍ മളുഹര്‍ ,ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, റഷീദ് നരിക്കോട്, അഹമ്മദ് ഷെറിന്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുറഹീം സഖാഫി ചിപ്പാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ അവതരിപ്പിച്ചു.
എസ് വൈ എസ്
സോണ്‍ ഭാരവാഹികളായ മുഹമ്മദ് സഖാഫി കുട്ടിയാളം, സയീദ് പര്‍ളാഡെം, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാടുര്‍ , ഫൈസല്‍ സഖാഫി കര , നസീര്‍ ബാഖവി, ഷംസുദ്ദീന്‍ മദനി, അഷ്‌റഫ് സഖാഫി ഉലുവാര്‍,മൊയ്തീന്‍ പേരാല്‍ നേതൃത്വം നല്‍കി.
. കുമ്പള സോണിന് കീഴിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത നിരവധി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
എസ് വൈ എസ് കുമ്പള സോണ്‍ സ്‌നേഹലോകം പ്രൗഢമായി.




