അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതി. നടി ലക്ഷ്മി പ്രിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ചോദ്യം ഉണ്ടായത്. നടി അന്‍സിബ ഹസന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ആവശ്യം.
കൊച്ചി: ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അന്‍സിബ ഹസന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ചോദ്യം. പാവപ്പെട്ടവരുടെ പ്രശ്‌നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനേ സമയം ഉള്ളൂ എന്നും കോടതിയുടെ വിമര്‍ശനം. തുടര്‍ച്ചയായി വന്ന ഹര്‍ജികളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. നേരത്തെ അന്‍സിബയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് സംഘടനയ്ക്ക് അകത്ത് പലതരത്തില്‍ ഭിന്നിപ്പ് ഉണ്ടായത്. സംഘടനയുടെ ഭാരവാഹികള്‍ സമൂഹമാധ്യമങ്ങളിലൂടെ അടക്കം പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് വിവിധ കോടതികളില്‍ പല തട്ടില്‍ കേസുകളായി മാറി. ഏറ്റവും ഒടുവിലാണ് ലക്ഷ്മി പ്രിയ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
നിരീശ്വരവാദി പേജുകള്‍ ഏറ്റവും ഫോളോ ചെയ്യുന്നത് മുസ്ലിം പെണ്‍കുട്ടികള്‍, അവരുടെ പുരോഗതി സമുദായ സംഘടനകള്‍ക്ക് മനസിലാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് മന്ത്രി ഷാജി
അന്‍സിബ ഹസന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിക്കവെയായിരുന്നു ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്ന ചോദ്യം സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സാധാരണക്കാരുടെ അനേകം പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് പരിഗണിക്കാനുള്ള കാര്യവും കോടതി ഓര്‍മിപ്പിച്ചു. അതേസമയം ലക്ഷ്മി പ്രിയയുടെ ഹര്‍ജിയില്‍, കേസിലെ തുടര്‍നടപടി തടയാന്‍ കോടതി തയ്യാറായില്ല. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി മാറ്റി.




