നീലേശ്വരം: ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന ഇംക്ലൂസീവ് കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള കാസര്‍ഗോഡ് ജില്ലാ ടീമിനെ തെരഞ്ഞെടുത
ക്കുന്നതിനായി
ജില്ലാ കായിക മേളക്ക്
സമഗ്ര ശിക്ഷാ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം നഗരസഭാ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി അക്കാളത്ത് അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍
വൈസ്‌ചെയര്‍പേഴ്‌സണ്‍
സന്ധ്യ പി. എം
, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഇ.ചന്ദ്രമതി
കൗണ്‍സിലര്‍ പ്രകാശന്‍ .വി. വി
ഡി.പി.ഒമാരായ മധുസൂദനന്‍ പി., ഷംസുദ്ദീന്‍ പി., മഞ്ചേശ്വരം ബി.പി.സി പി. രാജഗോപാലന്‍, ചിറ്റാരിക്കാല്‍ ബി.പി.സി ഷൈജു ബെരിക്കുളം, ഹോസ്ദുര്‍ഗ്ഗ് ബി.പി.സി സനല്‍ വെള്ളുവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന ഇംക്ലൂസീവ് കായികമേളയില്‍ കാസര്‍ഗോഡ് ജില്ലയുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനും കായികതാരങ്ങള്‍ക്ക് ആവശ്യമായ പരിശീലനം, യാത്ര, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കും.
സംഘാടക സമിതി ഭാരവാഹികള്‍
ചെയര്‍മാന്‍: പി.പി. മുഹമ്മദ് റാഫി
വൈസ് ചെയര്‍മാന്‍: സന്ധ്യ പി.എം.
കണ്‍വീനര്‍: പി.വി. റഫീഖ്, ഡി.ഡി.ഇ., കാസര്‍ഗോഡ്
വര്‍ക്കിംഗ് കണ്‍വീനര്‍
ഷൗക്കത്തലി അക്കാളത്ത് (ഡി പി സി)
കോ-കണ്‍വീനര്‍: സനില്‍കുമാര്‍ വി., ബി.പി.സി., ഹോസ്ദുര്‍ഗ്ഗ്
പ്രോഗ്രാം ചെയര്‍മാന്‍: സതീഷന്‍ .കെ. പി (വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി)
തുടങ്ങി
ജില്ലയിലെ പാര്‍ലമെന്റ് അംഗം, എംഎല്‍എ മാര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളാ യി എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റി രൂപീകരിച്ചു




