കെ. വി. അബൂബക്കര്‍ ഉമരിയുടെ ആത്മകഥ ‘അറിവടയാളങ്ങള്‍’ പ്രകാശനം ചെയ്തു.


ചെമ്മനാട് : പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനും അധ്യാപകനും ആലിയാ അറബിക് കോളേജിന്റെ റെക്ടറുമായ
കെ. വി. അബൂബക്കര്‍ ഉമരിയുടെ ജീവിതം പറയുന്ന, സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ പുതിയ പുസ്തകം, ‘അറിവടയാളങ്ങള്‍’ പരവനടുക്കം ആലിയ കാമ്പസില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന സമിതി അംഗം ഡോ: അബ്ദുസ്സലാം അഹ്‌മദ് വാണിയമ്പലം കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ എം എല്‍ എയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.
ആലിയ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് ഡോ.സി.പി. ഹബീബുറഹ്‌മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ആലിയ മാനേജിംഗ് കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റുമായ സി.എച്ച് അബ്ദുര്‍റഹീം അധ്യക്ഷത വഹിച്ചു.
കെ.വി അബൂബക്കര്‍ ഉമരിക്ക് ആലിയ അലുംനിയുടെ ഉപഹാരം ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍
എം.കെ മുഹമ്മദലിയും
ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം മുന്‍ മന്ത്രിയും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി ടി അഹമ്മദലി സമ്മാനിച്ചു. ഗ്രന്ഥകാരന്‍ സദ്റുദ്ദീന്‍ വാഴക്കാടിനുള്ള ആലിയ അലുംനിയുടെ ഉപഹാരം ആലിയ മുന്‍ ജനറല്‍ സെക്രട്ടറിയും മാനേജിങ്ങ് കമ്മറ്റി അംഗവുമായ എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദും കെ.വി കുടുംബത്തിന്റെ ഉപഹാരം
കെ.വി മുജീബുല്ലയും കൈമാറി.
മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, എഴുത്തുകാരന്‍ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിമുമാരായ വി.പി ബഷീര്‍ കൊടുവള്ളി, അബ്ദുറഹ്‌മാന്‍ വളാഞ്ചേരി, യു.പി സിദ്ദീഖ് മാസ്റ്റര്‍ കണ്ണൂര്‍, ആലിയ മുന്‍ പ്രിന്‍സിപ്പലും മാനേജിങ് കമ്മിറ്റി അംഗവുമായ കെ.എം അബുല്‍ ഗൈസ് നദ്വി, ഹസനത്തുല്‍ജാരിയ മസ്ജിദ് ഖത്വീബ് അത്വീഖുറഹ്‌മാന്‍ ഫൈസി, ചെമനാട് ജുമാ മസ്ജിദ് ഖത്വീബ് അബ്ദുസ്സലാം ബാഖവി, ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശ അബൂബക്കര്‍, ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.എസ്. അബ്ദുല്ല കുഞ്ഞി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ മുഹമ്മദ് അലി, ആലിയ മാനേജിങ് കമ്മിറ്റി സെക്രട്ടറിമാരായ ബദ്‌റുല്‍ മുനീര്‍, ഷഫീഖ് നസ്‌റുല്ലാഹ്, പ്രിന്‍സിപ്പല്‍ സല്‍മാനുല്‍ ഫാരിസ്, ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ വടകര എന്നിവര്‍ പ്രസംഗിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന അംഗവും കെ.വി ഉസ്താദിന്റെ ദീര്‍ഘകാല സഹപ്രവര്‍ത്തകനുമായ എം.എച്ച് സീതി, ആദ്യകാല അധ്യാപകന്‍ സി.എല്‍ അബ്ദുല്‍ ഖാദിര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബി.എച്ച് അബ്ദുല്‍ ഖാദര്‍, മാനേജിങ് കമ്മറ്റി അംഗവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ റഫീഖുര്‍റഹ്‌മാന്‍ മൂഴിക്കല്‍, അലുംനി വനിതാ വിഭാഗം പ്രസിഡന്റ് ടി.പി ജാബിദ, അലുംനി ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ കൂട്ടില്‍, സെക്രട്ടറി ടി.പി ഇല്യാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സംഘാടക സമിതി ചെയര്‍മാന്‍
യു. അബ്ദുസ്സലാം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

Scroll to Top