സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബേള: ജി.ഡബ്ല്യു.എല്‍.പി.എസ്. ബേള സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും മംഗലാപുരം യേനപ്പായ മെഡിക്കല്‍ കോളേജും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജനറല്‍ മെഡിസിന്‍, എല്ല് വിഭാഗം, നേത്ര രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ എന്‍ . ടി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ബി.പി, ഷുഗര്‍ പരിശോധന, രക്തഗ്രൂപ്പ് നിര്‍ണ്ണയം എന്നിവയും സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡി. ശകര ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാമപ്പ, വാര്‍ഡ് മെമ്പര്‍ മാഹിന്‍ കേളോട്ട്, യേനപ്പോയ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷിറാസ്,ഡോ: മുഹമ്മദ് ഉസെര്‍, ബിന്ദു ടീച്ചര്‍, ഹമീദ് എം.ബി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഇസ്മയില്‍ മാസ്റ്റര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് രതീഷ് നന്ദിയും പറഞ്ഞു.

Scroll to Top