മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി നടന്നു വരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ സെപ്തംബര് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 7 പഞ്ചായത്തില്‍ പെട്ട 7 ക്യാന്‍സര്‍ രോഗികള്‍ക്കുമായി ചികിത്സാ തുക അനുവദിച്ചു നല്‍കി.
പൈവളികെ പഞ്ചായത്ത് കയ്യാര്‍ വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് തലക്കി വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, കുമ്പള പഞ്ചായത്തിലെ മാട്ടംകുഴി വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, മംഗല്‍പാടി പഞ്ചായത് പച്ചമ്പള വാര്‍ഡ് കാന്‍സര്‍ രോഗിക്കും,മഞ്ചേശ്വരം പഞ്ചായത്ത് 21 ആം വാര്‍ഡ് ഉദ്യാവാറിലെ കാന്‍സര്‍ രോഗിക്കും,മീഞ്ച പഞ്ചായത്ത് തോട്ടത്തോടില്‍ കാന്‍സര്‍ രോഗിക്കും,പുത്തിഗെ പഞ്ചായത് ഉറുമി വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മദിന സായിദ് സെഞ്ച്വറി ഹൗസില്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അബ്ദുല്‍ റഹിമാന്‍ ഹാജി കംബള,അഷ്റഫ് ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് ഹാജി സെഞ്ച്വറി യോഗം ഉല്‍ഘടനം ചെയ്തു. മണ്ഡലം ഭാരവായികളായ അബ്ദുല്‍ റഹിമാന്‍ ഹാജി കംബള,അഷ്റഫ് ബസറ, അബ്ദുല്‍ ലത്തീഫ് ഇറോഡി,റസാഖ് നല്‍ക ,ഫാറൂഖ് സീതങ്ങോളി,പഞ്ചായത്ത് നേതാക്കളായ,ഹമീദ് മാസിമാര്‍,ഇബ്രാഹിം ഖലീല്‍ ഗഡി,സിദ്ദിഖ് ഡി എം,മുനീര്‍ ബത്തേരി,സകീര്‍ കമ്പാര്‍,ശംഷു മഞ്ചേശ്വര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം മുന്‍ മണ്ഡലം പ്രസിഡന്റ് യൂസഫ് സെഞ്ച്വറി മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ ക് കൈമാറി.
മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രേസറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.




