ഫോര്‍ട്ട് കൊച്ചിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; തീപിടിച്ചത് കോഡര്‍ ഹൗസ് ഹോട്ടലിന്റെ മുകള്‍ നിലയില്‍

എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ ഹോട്ടലില്‍ തീപിടിത്തം. തീപിടിച്ചത് കോഡര്‍ ഹൗസ് ഹോട്ടലിന്റെ മുകള്‍ നിലയില്‍. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. മുകളിലെ നിലയില്‍ നിന്ന് മറ്റ് നിലകളിലേക്ക് തീ പടരുന്നുണ്ട്. ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പൗരാണിക കെട്ടിടമാണിത്. കെട്ടിടത്തിന് 200 വര്‍ഷം പഴക്കമുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്ന് നിലകളുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഹേറിറ്റേജ് ഹോട്ടലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1808ല്‍ പണ കഴിപ്പിച്ച കെട്ടിടമാണിത്. ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കൊഡര്‍ ഹൗസ്, ഇന്‍ഡോ-പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ്

Scroll to Top