ഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ ആര്‍എസ്എസ് അജണ്ടയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്. സര്‍വകലാശാലകളിലെ ആര്‍എസ്എസ് പിന്തുണയുള്ള വിസിമാരുടെ നിയമനം മുഖ്യമന്ത്രിമാര്‍ തുറന്നു കാട്ടും. വിദ്യാഭ്യാസ രംഗത്തെ കോണ്‍?ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ രാജ്യത്തെ മാതൃകയാക്കി മാറ്റണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും നേതൃത്വത്തിന്റെ നിര്‍ദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്വേഷം പടര്‍ത്തുന്ന ആര്‍എസ്എസ് അജണ്ടയ്ക്ക് എതിരെ പ്രസന്റേഷനുകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ രാജ്യത്തെ ‘മാതൃകാ വിദ്യാഭ്യാസ സംസ്ഥാനങ്ങള്‍’ ആക്കി മാറ്റും. ഇതിനായി ഒരു മാസത്തിനകം മുഖ്യമന്ത്രിമാര്‍ വിപുലമായ കര്‍മ്മ പദ്ധതി സമര്‍പ്പിക്കും.
വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് മാതൃകയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേര്‍ന്നത്. കേരള മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും യോഗത്തില്‍ പങ്കെടുത്തു.




