ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ ആറങ്ങാടി ജമാഅത്തിന് സ്വീകരണം നല്‍കി

മാഹിനാബാദ്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) ചട്ടഞ്ചാല്‍ മസ്ജിദ് അബ്ദുല്‍ ഫത്താഹില്‍ വെച്ച് ആറങ്ങാടി ജമാഅത്തിന് സ്വീകരണം നല്‍കി. എം.ഐ.സിയുടെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും അകമഴിഞ്ഞ് സഹായ-സഹകരണങ്ങള്‍ നല്‍കുന്ന മഹല്ല് കൂടിയാണ് ആറങ്ങാടി ജമാഅത്ത്.
എം.ഐ.സി അഡ്മിന്‍ സുഹൈല്‍ ഹുദവി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ആര്‍.ഒ സൈഫുദ്ദീന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ ആറങ്ങാടി ജമാഅത്ത് പ്രസിഡന്റ് ടി. അസീസ്, ജനറല്‍ സെക്രട്ടറി എം.കെ. അഷറഫ്, വൈസ് പ്രസിഡന്റ് എം. നാസര്‍, അബൂബാലി. കെ, ജമാഅത്ത് ഖത്തീബ് ശഫീഖ് റഹ്‌മാനി എന്നിവര്‍ സംസാരിച്ചു. എം.ഐ.സി അസിസ്റ്റന്റ് പി.ആര്‍.ഒ അനസ് ഹുദവി നന്ദി രേഖപ്പെടുത്തി.
ജമാഅത്ത് ട്രഷറര്‍ എം.പി. അബ്ദുല്‍ അസീസ്, ഫസിലു റഹ്‌മാന്‍, എം.കെ. അബ്ദുല്‍ റഹിമാന്‍, കെ.എം. മുനീര്‍, അബ്ദുല്‍ ഹമീദ്, അഷ്‌റഫ് ടി, അബ്ദുല്‍ റഷീദ്, റംസാന്‍, പി.വി. അബൂബക്കര്‍ ഹാജി, ഇബ്രാഹിം കുട്ടി തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Scroll to Top