കാസര്‍കോട്: ഒക്ടോബര്‍ 10ന് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദര്‍സ്-അറബിക് കോളേജ് പര്യടനത്തിന് തുടക്കമായി. ബംബ്രാണയില്‍ നടന്ന വടക്കന്‍ മേഖലാ പര്യടനം മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ജാഥാ നായകന്‍ അബ്ദുല്‍ മജീദ് ദാരിമി പയ്യക്കിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു.
ജാഥാ ഉപനായകന്‍ ജുനൈദ് ഫൈസി കമ്പാര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം സ്വാഗതവും മേഖലാ പ്രസിഡന്റ് ജാസിം കടമ്പാര്‍ നന്ദിയും പറഞ്ഞു.
ബംബ്രാണ, കുന്നില്‍മുട്ടം, ആരിക്കാടി, മണ്ണങ്കുഴി, പേരൂര്‍, പയ്യക്കി, ബായാര്‍, പൊസോട്ട്, കടമ്പാര്‍, കജെ, മച്ചമ്പാടി, ഉദ്യാപുരം തുടങ്ങിയ പ്രദേശങ്ങളിലെ ദര്‍സുകളിലും വിവിധ അറബിക് കോളേജുകളിലും പര്യടന സംഘം സന്ദര്‍ശനം നടത്തി. സമ്മേളന സന്ദേശം കൈമാറുകയും അധ്യാപകരെയും വിദ്യാര്‍ഥികളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ദര്‍സ്-അറബിക് കോളേജ് പര്യടനത്തിന് തുടക്കം




