ബേക്കല്‍ ബി ആര്‍ സി യില്‍ 2026-27 വര്‍ഷത്തെ വൈദ്യ പരിശോധന ക്യാമ്പ് നടത്തി . ബി ആര്‍ സി പരിധിയിലെ ഗവണ്മെന്റ് ഐഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ചലന പരിമിതി, കേള്‍വി പരിമിതി, സംസാരവൈകല്യം എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ആണ് നടന്നത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള,ബേക്കല്‍ ബിപിസി മുഹമ്മദലി പി എം,GUPS കോട്ടിക്കുളം പ്രധാനധ്യാപകന്‍ വിനയന്‍ കെ, ഡോക്ടര്‍ ആശ ഇ കെ, സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ പദ്മരാജ് ടി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശോഭ ആര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.ENT സ്‌പെഷ്യലിസ്റ്റ് DR അബ്ദുള്ള, ഫിസിയാട്രിസ്‌റ് ഡോക്ടര്‍ ആശ ഇ കെ എന്നിവര്‍ ക്യാമ്പില്‍ കുട്ടികളെ പരിശോധിച്ചു.
സമഗ്ര ശിക്ഷ കേരള യുടെ നേതൃത്വത്തില്‍ ബേക്കല്‍ ബി ആര്‍ സി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു




