മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ?ഗസ്റ്റിന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നോട്ടീസ് നല്‍കി കളമശ്ശേരി പൊലീസ്

കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ വേണ്ടിയാണ് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നല്‍കിയത്.
കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ അ?ഗസ്റ്റിന് നോട്ടീസ് നല്‍കി കളമശ്ശേരി പൊലീസ്. നാളെ സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ വേണ്ടിയാണ് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നല്‍കിയത്. എന്നാല്‍ ഇത്രയും ദിവസം നല്‍കാനാവില്ലെന്നാണ് പൊലീസ് നല്‍കിയ മറുപടി. റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.

Scroll to Top