പഹല്‍ഗാം ഭീകരാക്രമണം: അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യന്‍ സൈന്യം, ലഷ്‌കര്‍ കൊടുംഭീകരന്‍ മൂസയെ ബദ്ഗാമില്‍ വെച്ച് വധിച്ചു

പഹല്‍?ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരില്‍ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷന്‍ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്?ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാളെക്കൂടി വധിച്ചിരുന്നു.
ദില്ലി: പഹല്‍?ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്?ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കൊടുംഭീകരന്‍ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ബദ്?ഗാം ജില്ലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലര്‍ച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.

പഹല്‍?ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരില്‍ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷന്‍ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്?ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കൊടുംഭീകരന്‍ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.

2022 മുതല്‍ കശ്മീര്‍ മേഖലയില്‍ വിവിധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരനാണ് മൂസ. ഇയാളെ വധിച്ചതായി ബദ്?ഗാം എസ് എസ് പിയായ മലയാളി ഐപിഎസ് ഉദ്യോ?ഗസ്ഥന്‍ കെ കെ ഹരിപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. മറ്റു നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇയാളെ വധിച്ചത് ജമ്മുകശ്മീര്‍ പോലീസ് ഉള്‍പ്പെടെ സുരക്ഷാസേനയ്ക്ക് വലിയ നേട്ടം ആണെന്നും ഹരിപ്രസാദ് ഐപിഎസ് പ്രതികരിച്ചു.

Scroll to Top