ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിര്‍ദേശങ്ങള്‍ക്ക് അമേരിക്ക മറുപടി നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാനും, മുന്‍പ് ഒപ്പിട്ട സമാധാന ധാരണയേക്കാള്‍ മികച്ച ധാരണയിലെത്താനുമാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഖത്തര്‍ വഴി അമേരിക്കയെ അറിയിച്ച നിര്‍ദേശങ്ങളില്‍ അമേരിക്കയുടെ മറുപടി ലഭിച്ച് കഴിഞ്ഞു.
ടെഹ്‌റാന്‍: യുദ്ധമവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് അമേരിക്ക മറുപടി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മറുപടി ഇറാന്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാകും മുന്നോട്ട് പോവുക. ഇറാനില്‍ സ്ത്രീകളുള്‍പ്പടെ സാധാരണക്കാര്‍ക്ക് നല്‍കുന്ന സൈനിക പരിശീലനം ഇറാന്‍ സജീവമാക്കി. ഇറാന്‍ ബന്ധമുള്ള 10 വ്യക്തികള്‍ക്ക് കൂടി അമേരിക്ക ഉപരോധമേര്‍പ്പെടുത്തി.

ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാനും, മുന്‍പ് ഒപ്പിട്ട സമാധാന ധാരണയേക്കാള്‍ മികച്ച ധാരണയിലെത്താനുമാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഖത്തര്‍ വഴി അമേരിക്കയെ അറിയിച്ച നിര്‍ദേശങ്ങളില്‍ അമേരിക്കയുടെ മറുപടി ലഭിച്ച് കഴിഞ്ഞു. ഇറാനില്‍ വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മുന്നോട്ടു പോവുക. അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ മുന്നോട്ട് തന്നെയെന്ന് ചുരുക്കം. അതേസമയം, ഹോര്‍മൂസില്‍ ഇറാന്റഎ പിടി അയയുന്നതായാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഹോര്‍മൂസിലൂടെ എണ്ണ കടന്നുപോകുന്നത് കൂടിയിട്ടുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു.

ആയുധ ഇടപാടുകള്‍ക്ക് ഇറാനെ സഹായിച്ചവരാണ് അമേരിക്ക പുതുതായി ഉപരോധമേര്‍പ്പെടുത്തിയ പത്ത് വ്യക്തികള്‍. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് ഇവര്‍. ചര്‍ച്ചകള്‍ നടക്കുമ്പോഴും ഏത് നിമിഷവും അമേരിക്ക ആക്രമണം പുനരാരംഭിക്കും എന്ന് കണക്കാക്കി ഒരുങ്ങുകയാണ് ഇറാന്‍. അതിനിടെ, തെരുവുകളില്‍ സ്ത്രീകള്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ തന്നെ പ്രസിദ്ധീകരിക്കുന്നു. റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉള്‍പ്പടെയാണ് പരിശീലിപ്പിക്കുന്നത്. ആഭ്യന്തര തരലത്തില്‍ സായുധ സംഘര്‍ഷ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഒരുക്കം.

ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിര്‍ദേശങ്ങള്‍ക്ക് അമേരിക്ക മറുപടി നല്‍കിയെന്ന് റിപ്പോര്‍ട്ട്ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിര്‍ദേശങ്ങള്‍ക്ക് അമേരിക്ക മറുപടി നല്‍കിയെന്ന് റിപ്പോര്‍ട്ട്‌

Scroll to Top