തിരുവനന്തപുരം: ബേക്കറി ജംഗ്ഷനില്‍ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. തുടര്‍ന്ന്, മന്ത്രി ഓട്ടോയില്‍ കയറി എങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി നടന്നു പോയി. അര മണിക്കൂറോളമാണ് പ്രതിഷേധത്തില്‍ മന്ത്രി റോഡില്‍ കുടുങ്ങിയത്. ബേക്കറി ജംഗ്ഷനില്‍ വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ ശേഷം മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തി ഇരിക്കുകയായിരുന്നു. പ്രതിഷേധാക്കരെ മാറ്റാന്‍ പൊലീസ് എത്താതായതോടെ മന്ത്രി ഓട്ടോയില്‍ കയറി പോകാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തര്‍ മന്ത്രി കയറിയ ഓട്ടോയും തടയുകയായിരുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെയും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യുവമോര്‍ച്ച തിരുവനന്തപുരം നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ സൂര്യകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉണ്ടായത്. ബിജെപി നേതാക്കള്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. നെയ്യാറ്റിന്‍കരയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. നെയ്യാറ്റിന്‍കരയിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.




