കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. കേരളത്തിന്റെ പ്രധാന കലാരൂപങ്ങളില്‍ ഒന്നായ തെയ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ തെയ്യത്തിന്റെ സങ്കീര്‍ണ്ണമായ മുഖചിത്രങ്ങള്‍ ക്ലബ്ബിന്റെ ചിഹ്നമായ ആനയുടെ ലോഗോയില്‍ സമന്വയിപ്പിച്ചത്. ക്ലബ്ബിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ജേഴ്‌സി പ്രകാശനം ചെയ്തത്. ഇന്ത്യന്‍ ഫുട്‌ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുന്ന ഈ സാഹചര്യത്തില്‍ ഈ ജേഴ്സി എപ്പോള്‍ ധരിക്കാന്‍ സാധിക്കും എന്ന ചോദ്യത്തോടെയാണ് പ്രകാശനം ചെയ്തത്.

ലീഗ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ കളത്തിലിറങ്ങാന്‍ ക്ലബ്ബ് പൂര്‍ണ്ണമായും സജ്ജമാണ് എന്നും ഈ സമയത് ജേഴ്സി അവതരിപ്പിച്ചതിലൂടെ സൂചിപ്പിക്കുന്നു.

Scroll to Top