ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങള്‍ക്ക് ഇന്ന് തുടക്കം; കനത്ത ജാ?ഗ്രതയില്‍ ദില്ലി
ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരവും ഇന്ന് തുടങ്ങും.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരവും ഇന്ന് തുടങ്ങും. വിവിധ സംഘടനകളും ദില്ലയില്‍ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സിജെപിയുടെ സമരം മുംബൈയില്‍ നടക്കും. ജന്തര്‍മന്തറിലേക്ക് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധ മാര്‍ച്ച് നടത്തും. മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതല്‍ ആരംഭിക്കും.
