Advertisement

മുംബൈ തെരുവിലിറങ്ങി പാറ്റകള്‍; ജയില്‍ നിറയ്ക്കല്‍ സമരത്തിന് തുടക്കം

By kcnchannel / October 2, 2026

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജയില്‍ നിറയ്ക്കല്‍ സമരത്തിന് മുംബൈയില്‍ തുടക്കം. ശിവാജി പാര്‍ക്കില്‍ നടക്കുന്ന സി ജെപി പ്രതിഷേധം 2.0 ന് വന്‍ ജന പങ്കാളിത്തമാണുള്ളത്. സമരത്തിനിടെ പാറ്റകള്‍ മുംബൈ പൊലീസിനെ പിന്തുണച്ച് മുദ്രാവാക്യം ഉയര്‍ത്തി. ”മുംബൈ പൊലിസ് വീ ലവ് യൂ, മീഡിയ വീ ലവ് യൂ” എന്നായിരുന്നു മുദ്രാവാക്യം. നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവാജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. 6.30 വരെയാണ് മൈക് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇടത് പ്രവര്‍ത്തകരുടെ സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ജന്തര്‍ മന്ദറില്‍ നിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, എംപി എഎ റഹീം, ജെയ്ക്ക് സി തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ ന?ഗരത്തിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരും സമര രം?ഗത്ത് സജീവമാണ്. ഇതിനകം പത്തോളം ബസുകളിലായാണ് നേതാക്കന്മാരെ അറസ്റ്റ് ചെയത് നീക്കിയത്. നൂറുകണക്കിന് മലയാളികളും ജന്തര്‍ മന്ദറില്‍ പ്രതിഷേധത്തിനായി എത്തിയിരുന്നു. വനിതകളെയടക്കം അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യമുണ്ടായി.