മെസിയുടെ പേരിലെ തട്ടിപ്പ്; മുന്‍മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വിദേശയാത്രയിലും വിശദമായ മൊഴിയെടുത്തു
തിരുവനന്തപുരം: മെസിയെയും ആര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു. സര്‍ക്കാര്‍ അനുമതിയ്ക്ക് മുന്‍പ് മന്ത്രിയുടെ ഇ മെയില്‍ വിലാസമടക്കം ഉപയോഗിച്ച് സ്വകാര്യ കമ്പനി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഉണ്ടാക്കിയതിലെ കള്ളക്കളികളിലാണ് ചോദ്യം ചെയ്യല്‍. സര്‍ക്കാറിനും ജനങ്ങള്‍ക്കും ഗുണമുണ്ടാകുന്ന പരിപാടി എന്ന നിലയിലുളള ഇടപെടല്‍ മാത്രമേ താന്‍ നടത്തിയിട്ടൂള്ളൂവെന്നാണ് അബ്ദുറഹിമാന്റെ മൊഴി
കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയാണ് എസ്‌ഐടി സംഘം വി അബ്ദുറഹിമാനെ വിശദമായി ചോദ്യം ചെയ്തത്. സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് എങ്ങനെ ആര്‍ബിസി എ.എഫ്‌ഐയുമായി 2024 ഡിസംബര്‍ 20 ന് കരാര്‍ ഉണ്ടാക്കി, കരാറില്‍ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സാക്ഷിയായത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നോ ഗസ്റ്റ് സല്‍കാരം, സെക്യൂരിറ്റി പോലീസ് എസ്‌കോര്‍ട്ട് അടക്കം സര്‍ക്കാര്‍ ഒരുക്കുമെന്ന് സ്വകാര്യ കരാറില്‍ ആരുടെ ഉറപ്പിലാണ് എഴുതിയത്. മന്ത്രിയുടെ ഔദ്യോഗിക ഇ മെയില്‍ ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കി?, എന്നതടക്കമുള്ള കാര്യങ്ങളിലാണ് മുന്‍ മന്ത്രിയില്‍ നിന്ന് ഉത്തരം തേടിയത്. സര്‍ക്കാര്‍ ഉത്തരവിറക്കും മുന്‍പുണ്ടാക്കിയ കരാര്‍ ഫയലുകളില്‍ നിന്ന് അപ്രത്യേക്ഷമായതടക്കമുള്ള കാര്യങ്ങളിലും സംഘം ഉത്തരം തേടി.
സര്‍ക്കാര്‍ പരിപാടി എന്ന നിലയിലുള്ള ഇടപെടല്‍ ാമ്തരമാണ് ഉണ്ടായതെന്നും സ്വകാര്യ കമ്പനിയക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അബ്ദുറഹിമാന്റെ മൊഴി എന്നാണ് സൂചന. മാത്രമല്ല മെസിയുടെ പേരിലുള്ള സ്‌പെയിന്‍ യാത്രയുടെ വിവരങ്ങളും എതൊൊക്കെ പരിപാടികളില്‍ പങ്കെടുത്തു എന്നതിലും മൊഴി എടുത്തു. എന്നാല്‍ വിദേശ യാത്ര മുന്‍കൂര്‍ ആനുമതി വാങ്ങി ചട്ടപ്രകാരമാണ് നടത്തിയെന്നാണ് അബ്ദുറഹിമാന്റെ മൊഴി. സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് സ്വകാര്യ കമ്പനി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് വ്യക്തമായ മറുപടി അബ്ദുറഹിമാന്‍ നല്‍കിയില്ലെന്നാണ് വിവരം. നേരത്തെ കേസിലെ ഒന്നാം പ്രപതിയായ ആന്റോ അഗസ്റ്റിന്റെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തി. സര്‍ക്കാര്‍ ക്ഷണിച്ചത് കൊണ്ടാണ് പരിപാടിയുടെ സ്‌പോണ്‍സര്‍ ആയതെന്നായിരുന്നു ആന്റോയുടെ മൊഴി.
