Advertisement

ഗാന്ധിജയന്തി: മൊഗ്രാല്‍ ടൗണ്‍ അംഗന്‍വാടിയില്‍ കുരുന്നുകളുടെ വേറിട്ട പരിപാടി.

By kcnchannel / October 3, 2026

മൊഗ്രാല്‍. കുരുന്നുകള്‍ക്ക് മധുരം നല്‍കിയും, മഹാത്മജിയെ സ്മരിച്ചും മൊഗ്രാല്‍ ടൗണ്‍ അംഗന്‍വാടിയില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി.

രാഷ്ട്രപിതാവിനെ അറിയാനും, മനസ്സിലാക്കാനും കുരുന്നുകള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍ ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ദീന്‍ ദീനാര്‍ അധ്യക്ഷത വഹിച്ചു. അംഗന്‍വാടി ടീച്ചര്‍ യശോദ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ കുടുംബശ്രീ എഡിഎസ് മെമ്പര്‍ സുഹറാബി,ഇ ഡി എസ് മെമ്പര്‍ നസ്രിയാ ഖാലിദ്, അംഗന്‍വാടി സ്റ്റാഫ് കമലാക്ഷി, രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.