ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്:മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലും,കുമ്പള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡിലും കനത്ത പോളിംഗ്.

കുമ്പള. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കുമ്പളയില്‍ വിവിധ സ്ഥലങ്ങളിലെ ബൂത്തുകളില്‍ രാവിലെ തന്നെ കനത്ത പോളിംഗ് രേഖപ്പെടുത്തി.

ത്രികോണ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ വാര്‍ഡുകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡിലെ രണ്ട് ബൂത്തുകളിലും, കുമ്പള റെയില്‍വേ സ്റ്റേഷന്‍ പതിനെട്ടാം വാര്‍ഡിലെ പെര്‍വാഡ് എസ്സാ സ്‌കൂളിലെ ബൂത്തിലുമാണ് അതിരാവിലെ തന്നെ കനത്ത പോളിംഗ് നടക്കുന്നത്.കുമ്പള സ്‌കൂളില്‍ പോളിംഗ് മന്ദഗതിയിലാണ്.

കനത്ത പോളിംഗ് നടക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ യുഡിഎഫ്- എല്‍ഡിഎഫിന് പുറമെ സ്വതന്ത്രരും കടുത്ത വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ട്.4 വാര്‍ഡുകളില്‍ എസ്ഡിപിഐയും മത്സരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയോടെ രണ്ട് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. കുമ്പോല്‍(1)കക്കളം കുന്ന്(3)ബംബ്രാണ(4)ഉളുവാര്‍(6), കൊടിയമ്മ(9), മുളിയടുക്ക(10) പേരാല്‍(13)കെകെ പുറം(14)കൊപ്പളം(16)റെയില്‍വേ സ്റ്റേഷന്‍(18)നടുപ്പളം(19) ബദ്രിയാനഗര്‍(20) മാട്ടംകുഴി(22) എന്നീ വാര്‍ഡുകളിലാണ് ശക്തമായ ത്രികോണം-ചതുര്‍കൊണ മത്സരം കൊണ്ട് ശ്രദ്ധേയമാവുന്നതും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നതും.

മൊഗ്രാല്‍ കൊപ്പളം 15ാം വാര്‍ഡിലെ രണ്ടാം ബൂത്തില്‍ അവശതകള്‍ക്കിടയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്‌മാന്‍ മൗലവി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഫോട്ടോ: വാര്‍ദ്ധക്യസഹജമായ അവശതകള്‍ക്കിടയിലും മൊഗ്രാല്‍ സ്‌കൂളിലെ പതിനഞ്ചാം വാര്‍ഡ് രണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്‌മാന്‍ മൗലവി.

ഫോട്ടോ:കുമ്പള റെയില്‍വേ സ്റ്റേഷന്‍ പതിനെട്ടാം വാര്‍ഡിലെ പെറുവാഡ് എസ്സാ സ്‌കൂളിലെ ബൂത്തിലെ വോട്ടര്‍മാരുടെ നീണ്ട നിര.

Scroll to Top