Advertisement

‘പി എം ശ്രീ പദ്ധതി നടപ്പാക്കുമോയെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും’: തീരുമാനം പറയാതെ വിദ്യാഭ്യാസ മന്ത്രി

By kcnchannel / October 5, 2026

പത്തനംതിട്ട: പി എം ശ്രീ പദ്ധതിയെ കുറിച്ച് തീരുമാനം പറയാതെ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പി എം ശ്രീ പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം പലതവണ റിമൈന്‍ഡര്‍ അയക്കുന്നുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനമാകും എന്ന കാര്യത്തില്‍ മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.

അതേസമയം, മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കണ്‍വീനറുടെ പരാതി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. ലീഗില്‍ മന്ത്രിമാര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറഞ്ഞ് തന്നെയാണ് ചെയ്യാറുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ ഉണ്ടായ അപകടത്തില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ശക്തമായ കാറ്റും മഴയും വന്നതുകൊണ്ടാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് തല്‍ക്കാലത്തേക്ക് മേള നിര്‍ത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസ്സി തട്ടിപ്പ് കേസിലെ നടപടികള്‍ അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും തെറ്റ് ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.