Advertisement

ഡല്‍ഹിയില്‍ ഭൂചലനം; പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു

By kcnchannel / October 6, 2026

ഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലിയില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും അനുഭവപ്പെട്ടു.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂചലനത്തിന്റെ ആഴം 13 കിലോമീറ്ററായിരുന്നു; ഇതിന്റെ വിവരങ്ങള്‍ പരിശോധിച്ചതായി ഏജന്‍സി വ്യക്തമാക്കി.നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നല്‍കുന്ന വിവരമനുസരിച്ച്, രാത്രി 10.15-ഓടെയാണ് ഭൂചലനം ഉണ്ടായത്; ചമോലിയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം രേഖപ്പെടുത്തിയത്.

ഭൂചലനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി, എന്‍സിആര്‍ (NCR) മേഖലകള്‍ (നോയിഡയും ഗുരുഗ്രാമും ഉള്‍പ്പെടെ), വടക്കേ ഇന്ത്യയിലെ മറ്റ് പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളിലുള്ളവര്‍ നേരിയ തോതിലുള്ള കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.