Advertisement

മാസപ്പടി-കുഴല്‍പ്പണകേസില്‍ കേസെടുത്ത് വിജിലന്‍സ്: രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു, മാസപ്പടി കേസില്‍ പിണറായി ഒന്നാം പ്രതി

By kcnchannel / October 12, 2026

അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളില്‍ കേസെടുത്ത് വിജിലന്‍സ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നാണ് കേസെടുത്ത്. രണ്ട് എഫ്‌ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.

അതേസമയം, വിജിലന്‍സ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്റെ നീക്കം. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ ഇന്ന് തന്നെ അപ്പീല്‍ നല്‍കിയേക്കും. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി എന്നായിരിക്കും ഹര്‍ജിയിലെ വാദം. എഫ്‌ഐആര്‍ റദ്ദാക്കാനും ആവശ്യപ്പെടും. ഉത്തരവിലെ നിരീക്ഷണങ്ങള്‍ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. ഉത്തരവിലെ നിരീക്ഷണങ്ങള്‍ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് കോടതിയെ അറിയിക്കും. വിജിലന്‍സ് കേസിലെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് നീക്കം. സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നുവെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പ്രതിരോധം.