വാട്സ്ആപ്പ് ഓണ്‍ ഹോളിഡേ മൂഡ്; ഇനി ഒരു കോളും മിസ്സാവില്ല, ന്യൂ അപ്പ്ഡേറ്റ്സ് ഓണ്‍ ദ വേ!

വോയിസ് ചാറ്റുകളിലും മാറ്റം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ഈ വര്‍ഷം ഉപയോക്താക്കള്‍ക്കായി നിരവധി അപ്പ്ഡേറ്റുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വര്‍ഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങള്‍ കൂടി പരിഗണിച്ച് അപ്പ്ഡേറ്റുകളുടെ ഒരു നിര തന്നെയാണ് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കാന്‍ പോകുന്നത്. കോളുകള്‍, ചാറ്റുകള്‍, AI ടൂളുകള്‍, സ്റ്റാറ്റസ് എന്നിവയിലെല്ലാം അപ്പ്ഡേറ്റുകള്‍ വരാന്‍ പോകുകയാണ്. ഇതില്‍ ഏറ്റവും ഉപയോഗപ്രദമാകുന്ന അപ്പ്ഡേഷന്‍ മിസ് കോള്‍ മെസേജുകളായിരിക്കും.

ഹോളിഡേ മൂഡില്‍ കുടുംബമോ സുഹൃത്തുക്കളോ വിളിക്കുന്ന കോളുകള്‍ നിങ്ങള്‍ക്ക് മിസ് ആവാതിരിക്കാനാണ് ഈ അപ്പ്ഡേറ്റ്. ഒരു കോള്‍ നിങ്ങള്‍ പിക്ക് ചെയ്തില്ലെങ്കില്‍, നിങ്ങളെ വിളിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഒരു ചെറിയ വോയിസ് അല്ലെങ്കില്‍ വീഡിയോ നോട്ടുകള്‍ ഏത് തരം കോളാണ് (ഓഡിയോ/ വീഡിയോ) ചെയ്തതെന്നതിനെ അടിസ്ഥാനമാക്കി അയക്കാന്‍ കഴിയും. ഒറ്റടാപ്പില്‍ അയക്കാന്‍ കഴിയുന്ന ഈ നോട്ട് വോയ്സ്മെയിലിന്റെ മോര്‍ഡേണ്‍ വേഷനായാണ് കണക്കാക്കുന്നത്. ഇതോടെ നിങ്ങള്‍ ആരെയാണോ വിളിച്ചത് അയാള്‍ ഫ്രീയാകുമ്പോള്‍ ഈ മെസേജ് കാണാനും കേള്‍ക്കാനും കഴിയും.
വോയിസ് ചാറ്റുകളിലും മാറ്റം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാവരുടെയും ഫോണ്‍ റിങ് ചെയ്യാതെ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്താം. വോയിസ് ചാറ്റുകളെ ശല്യം ചെയ്യാതെയും തടസം സൃഷ്ടിക്കാതെയും ഇമോജി റെസ്പോണ്‍സ് നല്‍കാനും സാധിക്കും. ഇനി വീഡിയോ കോളുകളില്‍ വരുന്ന ഒരു മാറ്റം ആരാണോ സംസാരിക്കുന്നത് അവരെ ഹൈലൈറ്റ് ചെയ്ത് കാണിക്കുമെന്നതാണ്. ഇത് വഴി സ്‌ക്രീനില്‍ നിരവധി പേരെ കാണിക്കുമ്പോഴും സംഭാഷണം കൂടുതല്‍ എളുപ്പമാക്കാന്‍ കഴിയും.
വാട്സ്ആപ്പ് മെറ്റ AI ഇമേജ് ക്രിയേഷനിലും കൂടുതല്‍ മികച്ച ഫലം ഇനി മുതല്‍ ലഭിക്കും. കൂടുതല്‍ റിയലിസ്റ്റിക്കും ക്വാളിറ്റിയുമുള്ള ചിത്രങ്ങളാകും ഉപയോക്താവിന്റെ പ്രോംപ്റ്റിന് അനുസരിച്ച് ലഭിക്കുക. ഹോളിഡേ ഗ്രീറ്റിങ്സും ക്രിയേറ്റീവ് വിഷ്വല്‍സുമെല്ലാം ചാറ്റുകളിലേക്കും സ്റ്റാറ്റസ് പോസ്റ്റിലേക്കും സെന്റ് ചെയ്യാനും കഴിയും. മാത്രമല്ല ഒരു ഫണ്‍ ന്യൂ ഓപ്ഷനും വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ഏത് ചിത്രങ്ങളും അനിമേറ്റ് ചെയ്ത് ചെറിയ വീഡിയോകളാക്കാം.

ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ മീഡിയ ടാബാണ് വാട്സ്ആപ്പിന്റെ ഓഫര്‍. ഇതില്‍ ലിങ്കുകള്‍, ഡോക്യുമെന്റുകള്‍, ചാറ്റുകള്‍ എന്നിവ ഒരു സ്ഥലത്തേക്ക് ഓര്‍ഗനൈസ് ചെയ്യാന്‍ കഴിയും. ഇതോട് സ്‌ക്രോള്‍ ചെയ്ത് സമയം കളയാതെ ആവശ്യമുള്ള ഫയലുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. ഇവിടെയും തീര്‍ന്നില്ല വ്യക്തമായ ലിങ്ക് പ്രിവ്യൂസും പുതിയ അപ്പ്ഡേഷനിലുണ്ടാകും. സ്റ്റാറ്റസുകളില്‍ പുതിയ സ്റ്റിക്കറുകള്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഒപ്പം ലിറിക്സ്, ക്വസ്റ്റ്വന്‍ പ്രോംപ്റ്റ്. ടാപ്പ് ടു എന്‍ഗേജ് സ്റ്റിക്കേസ് എന്നിങ്ങനെ ഓപ്ഷനുണ്ടാകും

Scroll to Top