യുഡിഎഫ് ബൂത്ത് ഏജന്റ്മാര്‍ക്ക്‌നേരെയുള്ള അക്രമണം:സിപിഎം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു;മുസ്ലിം യൂത്ത് ലീഗ്

കാസര്‍ഗോഡ് : തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ യുഡിഎഫ് ഏജന്റ് മാര്‍ക്ക് നേരെ നടന്ന ആക്രമണം സിപിഎമ്മിന്റെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എം എ നജീബ് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് എന്നിവര്‍ പറഞ്ഞു.

സിപിഎമ്മിന്റെ പരാജയഭീതിയാണ് മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറി നിസാം പട്ടേല്‍ ഉള്‍പ്പെടെയുള്ള ഏജന്റ് മാരെ ക്രൂരമായി മര്‍ദ്ദിച്ചത് .

പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ് സിപിഎമ്മിന്റെ ഇത്തരം ചെയ്തികള്‍.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.

Scroll to Top