Advertisement

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി; മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതില്‍ വിശദ പരിശോധന

By kcnchannel / October 15, 2026

എറണാകുളം: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. സാമ്പിള്‍ പരിശോധന ഫലം പൊലീസിന് ലഭിച്ചു. സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ കൂടിയ അളവില്‍ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തില്‍ പറയുന്നു. പ്രതി മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതില്‍ വിശദ പരിശോധന നടത്തും.

അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. അപകടം ഉണ്ടായ എയര്‍പോര്‍ട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകള്‍ ഇടിച്ചുതെറിപ്പിച്ച എയര്‍പോര്‍ട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തില്‍ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിര്‍ത്തിയ സ്ഥലവും സുഹൈല്‍ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. ആളുകള്‍ കൂടിയതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത് ഈ ബാറില്‍ വെച്ചായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം തുടര്‍ന്നു. മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും