Advertisement

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം; മുന്‍ ഡിജിപി ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂര്‍ പൊലീസ്

By kcnchannel / October 16, 2026

ഒരു വര്‍ഷം വരെ തടവ്, അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
തിരുവനന്തപുരം: മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂര്‍ പൊലീസ്. രാഹുല്‍ ?ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിലാണ് കേസെടുത്തത്. ബിഎന്‍എശ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസം?ഗമെന്ന് പറയുന്നു. ഒരു വര്‍ഷം വരെ തടവ്, അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു ആര്‍. ശ്രീലേഖ.