ആരോഗ്യവകുപ്പിനെ കഴിഞ്ഞ പത്തുവര്‍ഷം ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്, ഞാന്‍ ശ്രമിക്കുന്നത് അവ ആവര്‍ത്തിക്കാതിരിക്കാന്‍: കെ മുരളീധരന്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി. ആരോഗ്യവകുപ്പിലെ പോരായ്മകള്‍ വസ്തുനിഷ്ഠമായി പരിശോധന നടത്തി പരിഹരിക്കും. ആരോഗ്യവകുപ്പിനെ കഴിഞ്ഞ പത്തുവര്‍ഷം ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഞാന്‍ ശ്രമിക്കുന്നത് അവ ആവര്‍ത്തിക്കാതിരിക്കാന്‍. കഴിഞ്ഞ പത്തുവര്‍ഷത്തെ എന്റെ വിമര്‍ശനം ഉത്തരവാദിത്വത്തോട് കൂടിയുള്ളത്. ഞാന്‍ നോക്കുന്നത് വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ എന്ത് നടപടിയാണ് കഴിഞ്ഞ പത്തുവര്‍ഷം ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ഒരു വാര്‍ത്ത ലഭിച്ചാല്‍ അതില്‍ അന്വേഷണം നടത്താതെ തീരുമാനമെടുക്കുന്നത് ശരിയല്ല. പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവില്‍ അവരുടെ ബന്ധുക്കള്‍ക്കല്ല പരാതി, മറ്റു ചിലര്‍ക്കാണ് അതിന്റെ ഉദ്ദേശം വേറെ. അത്യാവശ്യം വേണ്ട എല്ലാ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷം ആരോ?ഗ്യ വകുപ്പിനെ താന്‍ കല്ലെറിഞ്ഞിരുന്നുവെന്ന് ആരോ?ഗ്യമന്ത്രി കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കല്ലേറ് തിരിച്ചു കിട്ടുമ്പോഴാണ് അത് ബോധ്യമാകുന്നത് എന്നും കെ മുരളീധരന്‍. മെഡിക്കല്‍ കോളേജിലെ ബിരുദദാന ചടങ്ങില്‍ വെച്ചായിരുന്നു ആരോ?ഗ്യ മന്ത്രിയുടെ പ്രതികരണം.നിങ്ങളൊക്കെ പഠിച്ച് ഇറങ്ങുമ്പോള്‍ സര്‍ക്കാരാണ് പഠിപ്പിച്ചത് എന്ന് മറക്കരുതെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞ മന്ത്രി കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ട വകുപ്പ് ആണ് നമ്മുടേതെന്നും പറഞ്ഞു. ഒരുപാട് പഴി കേള്‍ക്കേണ്ടി വരുമെന്നും മന്ത്രി ഉപദേശിക്കുന്നുണ്ട്.
