ബേക്കല്‍:
കാസര്‍ഗോഡ് ജില്ലയിലെ ആദ്യമായാണ് LGBTQIA+ കമ്മ്യൂണിറ്റിക്കായി പ്രൈഡ് ഇവന്റ് സംഘടിപ്പിച്ചത്. ബെറ്റര്‍ ലൈഫ് ഫൗണ്ടഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍, ദി ലളിത് റിസോര്‍ട്ട് & സ്പായില്‍ അരങ്ങേറിയ ഈ ഐതിഹാസികമായ ആഘോഷം, സാമൂഹ്യവിവേചനങ്ങള്‍ക്കും പാതിരാത്രി നിഷേധങ്ങള്‍ക്കും എതിരായി, സ്വീകാര്യതയ്ക്കും അഗാധമായ സ്‌നേഹത്തിനും വേണ്ടി വിളിച്ചുപറഞ്ഞ വേദിയായി.
അരിക്കുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തുക എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയില്‍, റെയിന്‍ബോ റാലിക്കൊപ്പം കലാസാംസ്‌കാരിക പരിപാടികളും ശ്രദ്ധനേടി. ‘ക്ഷേമ’ എന്ന കാസര്‍ഗോഡ് ജില്ലയിലെ LGBTQ+ കമ്മ്യൂണിറ്റി കൂട്ടായ്മയാണ് മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ചത്.
ബെറ്റര്‍ ലൈഫ് ഫൗണ്ടഷന്‍ ഇന്ത്യയുടെ ചെയര്‍മാന്‍ മോഹന്‍ദാസ് വയലാംകുഴി, ഹെല്‍ത്ത് & ഹൈജീന്‍ വിഭാഗം തലവന്‍ ഡോ. ശ്രുതി പണ്ഡിറ്റ്, മീഡിയ വിഭാഗം തലവന്‍ നിയാസ് ചട്ടഞ്ചാല്‍, അക്കര ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് യാസിര്‍, ഇന്‍സ്‌പെയര്‍ ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ പി.എം, ദി ലളിത് സൂരി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ശാലിനി തിവാരി, ദി ലളിത് റിസോര്‍ട്ട് & സ്പാ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മാനേജര്‍ പട്ടേല്‍ ജോയ് എരപ്പ, HR മാനേജര്‍ ഹുസൈന്‍ ഷെയ്ക്ക്, സുചേത, ഇഷിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള സ്റ്റേറ്റ് ട്രാന്‍സ്ജെണ്ടര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഇഷ കിഷോര്‍, കാസര്‍കോട് ജില്ലാ ട്രാന്‍സ്ജെണ്ടര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഷംസീന എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.
നിരവധി യുവാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ടു വിപുലമായ ഈ പരിപാടി, ഉള്‍ക്കൊള്ളലിന്റെയും അംഗീകാരണത്തിന്റെയും പുതിയ അദ്ധ്യായം കാസര്‍ഗോഡിന്റെ ചരിത്രത്തില്‍ എഴുതി.