Home Kerala അതിതീവ്ര മഴക്ക് ബൈ പറഞ്ഞ് സ്‌കൂളില്‍ പോകാം, കുട്ടികളെ നനയ്ക്കാന്‍ പെരുമഴയെത്തില്ല എന്ന് കാലാവസ്ഥ പ്രവചനം

അതിതീവ്ര മഴക്ക് ബൈ പറഞ്ഞ് സ്‌കൂളില്‍ പോകാം, കുട്ടികളെ നനയ്ക്കാന്‍ പെരുമഴയെത്തില്ല എന്ന് കാലാവസ്ഥ പ്രവചനം

by KCN CHANNEL
0 comment

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സ്‌കൂളിലേക്ക് കുട്ടികളെത്തുമ്പോള്‍ ആകെ മൊത്തം നനയ്ക്കാനായി മിക്കവാറും എല്ലാ വര്‍ഷങ്ങളിലും പെരുമഴ എത്താറുണ്ട്. ജൂണ്‍ ആദ്യ ദിവസങ്ങളില്‍ കാലവര്‍ഷം എത്തുന്നതാണ് മിക്കവാറും സ്‌കൂള്‍ തുറക്കുമ്പോഴുള്ള പെരുമഴക്ക് കാരണം. എന്നാല്‍ ഇക്കുറി എട്ട് ദിവസങ്ങള്‍ക്ക് മുന്നേ കാലവര്‍ഷം എത്തിയതോടെ സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ആശ്വാസമാണ്. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെഴ്‌തൊഴിഞ്ഞെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ചൂണ്ടികാട്ടുന്നത്.
കേരളത്തില്‍ ജൂണ്‍ ആദ്യ ദിനങ്ങളില്‍ അതിശക്ത മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. ഇത് പ്രകാരം ജൂണ്‍ നാലാം തിയതിവരെ സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌കൂള്‍ തുറക്കുന്ന ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ജൂണ്‍ 3 നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 4 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like

Leave a Comment