Advertisement

ഹരിപ്പാട്ടെ രണ്ട് വയസുകാരന്റെ മരണം: മാതാപിതാക്കള്‍ ജോലിയെടുക്കാതെ ജീവിക്കാന്‍ കുട്ടികളെ മറയാക്കി

By kcnchannel / October 20, 2026

; സോഷ്യല്‍ ഇന്‍വെസ്റ്റീഗേഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

ആലപ്പുഴ: ഹരിപ്പാട് രണ്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ ഗീത വി ട്വന്റിഫോറിനോട് പറഞ്ഞു. നവജാതശിശു അമ്മയ്ക്കൊപ്പം സുരക്ഷിതമല്ലെന്നും ഡോക്ടര്‍ ഗീത വി കൂട്ടിച്ചേര്‍ത്തു.

ഒരു മാസം മുന്‍പ് സമര്‍പ്പിച്ച സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. കുട്ടികളെ ഉപയോഗിച്ച് പണം പിരിച്ചെന്നും, ജോലിയെടുക്കാതെ ജീവിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ മറയാക്കിയെന്നുമാണ് സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയേയും അമ്മയേയും പാര്‍പ്പിച്ചിരിക്കുന്നത് രണ്ട് മുറികളിലാണ്. മുലപ്പാല്‍ കൊടുക്കാന്‍ മാത്രം അമ്മയുടെ അടുത്തെത്തിക്കും. രണ്ടര വയസുകാരന്‍ മരിച്ച വിവരം ഇന്ന് അമ്മയെ അറിയിക്കും. ഗാന്ധിഭവനില്‍ നിന്ന് കുട്ടികളേയും അമ്മയേയും ഒരു മാസം മുമ്പ് രാജേഷ് കൊണ്ടുപോയിരുന്നുവെന്ന് ഡോ. ഗീത പറയുന്നു. 10 ദിവസത്തെ അവധിക്ക് കൊണ്ടു പോയ ശേഷവും തിരികെ എത്തിച്ചില്ലെന്നും ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കള്‍ പണിയെടുക്കാതെ ജീവിക്കാന്‍ കുട്ടികളെ മറയാക്കിയെന്ന ഗുരുതര ആരോപണം ഉള്‍പ്പെടെയാണ് സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കുട്ടികളെ ഉപയോഗിച്ച് പണം പിരിച്ചു. ഭാര്യയും ഭര്‍ത്താവും കുട്ടികളുടെ മുന്നിലിരുന്ന് സ്ഥിരം മദ്യപിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടേതാണ് റിപ്പോര്‍ട്ട്.