വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സ്റ്റേ ഇല്ല; ബോര്‍ഡ് നിലവില്‍ വന്നെന്ന് ഹൈക്കോടതി നിരീക്ഷണം
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സ്റ്റേ വേണമെന്ന ആവശ്യം തള്ളി ഡിവിഷന്‍ ബെഞ്ചും. കെ എസ് ഹംസ, ഉസ്മാന്‍ ഹാജി എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ബോര്‍ഡ് നിലവില്‍ വന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ ബോര്ഡില്‍ അമുസ്ലീങ്ങളെ ഉള്‍പെടുത്തിയിട്ടില്ലെന്ന കാര്യം അടക്കം ചൂണ്ടികാണിച്ചാണ് അപ്പീല്‍ നല്‍കിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ആവശ്യം നിരാകരിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിലേക്ക് അയച്ച നിയമ സാധ്യതയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അവഗണിക്കപ്പെട്ടതോടെ എ.പി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങുകയും ഫോര്‍മുല തയ്യാറാക്കുകയും ചെയ്തത്.പൊന്നാനി എംഎല്‍എ നൗഷാദ് അലി ആണ് സമവായ ചര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്.എ.പി വിഭാഗത്തിന് ബോര്‍ഡില്‍ അംഗത്വം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
