വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി പരവനടുക്കം വൃദ്ധ മന്ദിരം സന്ദര്‍ശിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വേനല്‍കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സ്ഥാപനത്തിന്റെ മുകള്‍ ഭാഗം വയോജന സൗഹൃദമാക്കി ഉപയോഗപ്പെടുത്തണമെന്നും സമിതി നിര്‍ദ്ദേശിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കുഴല്‍ കിണര്‍ നിര്‍മ്മിക്കണമെന്നും കൂടുതല്‍ ജീവനക്കാരെ സ്ഥാപനത്തില്‍ നിയമക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. എം.എല്‍.എമാര്‍ അന്തേവാസികളുമായി സംസാരിച്ചു. യോഗത്തില്‍ സമിതി ചെയര്‍മാന്‍ പി.കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അഹമ്മദ് ദേവര്‍കോവില്‍, സി.കെ ഹരീന്ദ്രന്‍, ജോബ് മൈക്കിള്‍, ടി.ജെ വിനോദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി.എം കെ.വി ശ്രുതി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ്, ഗവ.വൃദ്ധ മന്ദിരം സൂപ്രണ്ട് നിഷാന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പരവനടുക്കം വൃദ്ധ മന്ദിരം നിയമസഭാ സമിതി സന്ദര്‍ശിച്ചു
30