പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്; മുന്‍ ഉദ്യോഗസ്ഥന്‍ പി സതീഷ് അറസ്റ്റില്‍
സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യോ?ഗസ്ഥന്‍ പി സതീഷ് അറസ്റ്റില്‍. ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യോ?ഗസ്ഥന്‍ പി സതീഷ് അറസ്റ്റില്‍. ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ സതീഷിനെ പ്രതി ചേര്‍ത്തത്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാദ പരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വര്‍ഷം വിരമിക്കുകയും ചെയ്തു.
