Advertisement

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; കാസര്‍കോട് ജില്ലയില്‍ നിന്നും 7000 പ്രവര്‍ത്തകര്‍ പങ്കെടുക്കും

By kcnchannel / October 28, 2026

കാസര്‍കോട് : നവംബര്‍ 8ന് എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും 7000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സിറ്റി ടവര്‍ ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന്, ട്രഷറര്‍ കെ.ഇ.എ ബക്കര്‍ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ വയനാട് വിഷയാവതരണം നടത്തി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറി പി.സി നസീര്‍, എ.എം കടവത്ത്, കെ.എം അബ്ദുല്‍ റഹ്‌മാന്‍, ഹാരിസ് ചൂരി, വി.കെ ബാവ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.കെ ബദ്‌റുദ്ധീന്‍, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ടി.കെ ഹസീബ്, ശംസുദ്ധീന്‍ കിന്നിംഗാര്‍, ജീലാനി കല്ലങ്കൈ, വി.പി.പി ഷുഹൈബ്, റൗഫ് ബാവിക്കര, ആസിഫ് ബല്ല, ഇര്‍ഷാദ് മള്ളങ്കൈ, നദീര്‍ കൊത്തിക്കാല്‍, ഖാദര്‍ ആലൂര്‍, ഹക്കീം മാര, കലന്തര്‍ ഷാഫി, നാസര്‍ ഇടിയ, അനസ് കണ്ടത്തില്‍, റമീസ് ആറങ്ങാടി, സിറാജ് മഠത്തില്‍, ആസിഫ് ബദര്‍ നഗര്‍, പി.വൈ ആസിഫ്, ഖലീല്‍ ശൈഖ്, സവാദ് അംഗഡിമുഗര്‍, തസ്ലീം ദേലംപാടി, ഖമറുദ്ധീന്‍ പടന്ന, മുസമ്മില്‍ നെല്ലിക്കുന്ന്, ബി.കെ മുഹമ്മദ് ഷാ, ഹാരിസ് ബദ്രിയ നഗര്‍, എന്‍.പി.എം സയ്യിദ് ഫസല്‍ തങ്ങള്‍, മജീദ് പച്ചമ്പളം, അനസ് എതിര്‍ത്തോട്, ശംസീര്‍ മൂലടുക്കം, അസറുദ്ദീന്‍ മണിയനോടി, സയ്യിദ് സൈഫുദ്ദീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.