ആശങ്കയൊഴിയുന്നു; അര്‍ണബ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി, 48 മണിക്കൂറിനുള്ളില്‍ കാറ്റ് കൂടുതല്‍ ദുര്‍ബലമാകും
അര്‍ണബ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വിശാഖപട്ടണം: ആന്ധ്രാ പ്രദേശില്‍ ആഞ്ഞടിച്ച അര്‍ണബ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് കൂടുതല്‍ ദുര്‍ബലമാകും. ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏഴ് കിലോമീറ്ററായി കുറഞ്ഞു. അതേസമയം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊണസീമ, ഈസ്റ്റ് ഗോദാവരി, എന്‍ടിആര്‍, ഗുണ്ടൂര്‍ തുടങ്ങിയ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശ്രീകാകുളത്തും മഴ മുന്നറിയിപ്പുണ്ട്. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിശാഖപട്ടണത്താണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ പെയ്തത് 21 സെന്റീമീറ്റര്‍ മഴയാണ്.
ആന്ധ്രാപ്രദേശില്‍ അര്‍ണബ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ വന്‍ നാശനഷ്ടങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കേന്ദ്ര സഹായം തേടി. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ച ചന്ദ്രബാബു നായിഡു, വിവിധ ജില്ലകളിലെ അവസ്ഥ വിശദീകരിച്ചു. ചുഴലിക്കാറ്റ് കാരണം 70,000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായെന്ന് മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു. ഇതിനുപുറമെ 10,500 ഹെക്ടറിലെ തോട്ടവിളകള്‍ക്കും വലിയ നാശനഷ്ടമുണ്ടായി. വീടുകള്‍, റോഡുകള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയും വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു.
നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് അയക്കുന്നുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നും മുഖ്യമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു. ചുഴലിക്കാറ്റ് ദുരന്തം നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചന്ദ്രബാബു നായിഡു സഹായം അഭ്യര്‍ത്ഥിച്ചു. അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം കൊണസീമ, വെസ്റ്റ് ഗോദാവരി ജില്ലകള്‍ സന്ദര്‍ശിക്കും.
