കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും, സുധ പിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം
തിരുവനന്തപുരം: കിഫ്ബിയിലെ തട്ടിപ്പുകളില്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ച് സര്‍ക്കാര്‍. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണ്. കണ്ണൂരിലടക്കം വന്‍ തോതില്‍ അഞ്ചിരട്ടി വിലക്ക് ഭൂമിവാങ്ങിയതും വഴിവിട്ട നിയമനങ്ങളുമടക്കം അന്വേഷിക്കും. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ അടിയന്തരാവശ്യമെന്ന നിലക്ക് ഏറ്റെടുത്ത കണ്ണൂരിലെ ഭൂമി ഇപ്പോഴും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വലിയ ശമ്പളത്തില്‍ ഇഷ്ടക്കാര്‍ക്ക് തോന്നിയ പോലെ കിഫ്ബിയില്‍ കൂട്ടത്തോടെ നിയമനം നല്‍കിയെന്നും സമിതി കണ്ടെത്തിയിരുന്നു. കിഎഫ്ബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് രാഷ്ട്രീയ പ്രചാരണം പ്രതിപക്ഷം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് അന്വേഷണം
