Advertisement

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കും; കരട് ബില്ലിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

By kcnchannel / October 28, 2026

തിരുവനന്തപുരം: എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കും. കരട് ബില്ലിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം 98,000 രൂപയാകും. മന്ത്രിമാരുടെ ശമ്പളം 108000 ലക്ഷത്തില്‍ നിന്ന് 1,33,000 രൂപയായി ഉയരും. എംഎല്‍എമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളു അടക്കം 70,000 രൂപയാണ് നിലവില്‍ ലഭിക്കുന്നത്. പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്.

ശമ്പളം കൂട്ടാനുള്ള പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്താല്‍ മുപ്പത് ശതമാനത്തിലേറെ വര്‍ധനയുണ്ടായേക്കും. 2018 ലാണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. നിലവിലെ ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ ഉയര്‍ത്താമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

നിലവില്‍ ശമ്പളം എന്ന പേരില്‍ നിലവില്‍ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്‌സഡ് അലവന്‍സ് 2000 രൂപയാണ്. ഇതിനോടൊപ്പം മണ്ഡല അലവന്‍സായി 25,000 രൂപ, ഫോണ്‍ വാടക 11,000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ, സത്കാരത്തിനുളള അലവന്‍സ് 8,000 രൂപ, യാത്രാബത്ത 25,000 രൂപ എന്നിങ്ങനെ ലഭിക്കും. അങ്ങനെ ആകെ അലവന്‍സുകള്‍ കൂട്ടി വരുമ്പോള്‍ പ്രതിമാസം എംഎല്‍യ്ക്ക് കിട്ടുന്ന അലവന്‍സ് 70,000 രൂപയാണ്.